പോർച്ചുഗലിനെയും മൊറോക്കോ ഞെട്ടിക്കുന്നു, ആദ്യ പകുതിയിൽ മുന്നിൽ

Picsart 22 12 10 21 20 59 748

മൊറോക്കോൻ അത്ഭുതം ഖത്തറിൽ തുടരുകയാണ്. ക്വാർട്ടർ ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ പോർച്ചുഗലിന് എതിരെ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല. ജാവോ ഫെലിക്സിന് ആയിരുന്നു പോർച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങൾ വന്നത്. എന്നാൽ ഫെലിക്സിന്റെ രണ്ട് ഷോട്ടും ഗോൾ കീപ്പറെ പരീക്ഷിച്ചില്ല.

മൊറോക്കോ 22 12 10 21 22 03 710

മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് എൻ നസീരി ആണ് മൊറോക്കോക്ക് ലീഡ് നൽകിയത്. ക്രോസ് പിടിക്കാൻ മുന്നോട്ട് വന്ന ഗോൾ കീപ്പർ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്.

ഇതിനു പിന്നാലെ പോർച്ചുഗലിന്റെ ഒരു അറ്റാക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.