അഖിലേന്ത്യാ പോലീസ് ഫുട്ബോൾ, ഗ്രൂപ്പുകൾ ആയി

- Advertisement -

മലപ്പുറത്ത് നടക്കുന്ന 67ആമത് അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുളല ഗ്രൂപ്പുകൾ തിരിച്ചു. ഇന്ന് ടീം മാനേജർമാരുടെ മീറ്റിംഗിലാണ് ഗ്രൂപ്പുകൾ തീരുമാനമായത്. ഇന്ത്യയിൽ എല്ലാ സംസ്ഥാന പോലീസ് ടീമുകളെയും, ടെറിറ്റോറി പോലീസിനേയും, കേന്ദ്ര പോലീസ് സേനയും ഉൾപ്പെടുത്തി നടത്തുന്ന ചാമ്പ്യൻഷിപ്പിൽ 37 ടീമുകളാണ് പങ്കെടുക്കുന്നത്. 8 ഗ്രൂപ്പുകളിലായി തിരിച്ചാകും ഈ ടീമുകൾ പോരാടുക.

ഗ്രൂപ്പ് ഇയിലാണ് കേരളാ പോലീസ് ടീം കളിക്കുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആസാം, സിക്കിം എന്നീ ടീമുകളാണ് കേരളത്തിന് ഒപ്പം ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് രണ്ട് ടീമുകൾ വീതമാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക.

മലപ്പുറത്ത് നാലു വേദികളിലായാണ് മത്സരം നടക്കുക. ജനുവരി 28ന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7വരെ നീണ്ടു നിക്കും. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അഖിലേന്ത്യാ പോലീസ് ടൂർണമെന്റിന് വേദിയാകുന്നത്. ഇതിനുമുമ്പ് ആറു തവണ പോലീസ് ഫുട്ബോൾ കിരീടം ചൂടിയിട്ടുള്ള കേരളം ഇത്തവണയും കിരീടം നേടാം എന്ന പ്രതീക്ഷയിലാണ്.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ: ബി എസ് എഫ്, നാഗാലാ‌ൻഡ്, ITBP, ഒഡീഷ

ഗ്രൂപ്പ് ബി; പഞ്ചാബ്, ഉത്തരാഖണ്ഡ്, ഡെൽഹി, ലക്ഷദ്വീപ്, ജാർഖണ്ഡ്

ഗ്രൂപ് സി; SSB, ഛത്തീസ്‌ഗഢ്, മേഘാലയ, മണിപ്പൂർ

ഗ്രൂപ്പ് ഡി; മിസോറം, രാജസ്ഥാൻ, ആസാം റൈഫിൾസ്, ഗുജ്റാത്ത്, മധ്യപ്രദേശ്

ഗ്രൂപ്പ് ഇ; കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആസാം, സിക്കിം

ഗ്രൂപ്പ് എഫ്; CISG, RPF, ജമ്മു കാശ്മീർ, ചണ്ഡിഗഡ്, ത്രിപുര

ഗ്രൂപ് ജി; ഗോവ, ഹരിയാന, തമിഴ്‌നാട്, അരുണാചൽ, പുതുച്ചേരി

ഗ്രൂപ്പ് എച്; CRPF, വെസ്റ്റ് ബംഗാൾ, ആന്ധ്രാപ്രദേശ്, തെലുംഗാന

Advertisement