അണ്ടർ 18 യു എ ഇ ക്ലബിനെ സമനിലയിൽ പിടിച്ച് ഇന്ത്യൻ അണ്ടർ 16 ടീം

- Advertisement -

യു എ ഇയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീമിന് സമനില. ഇന്നലെ നടന്ന മത്സരത്തിൽ യു എ ഇയിലെ പ്രാദേശിക ക്ലബായ എമിറേറ്റ്സ് എസ് സി ആണ് ഇന്ത്യയെ സമനിലയിൽ പിടിച്ചത്. എമിറേറ്റ്സിന്റെ അണ്ടർ 18 ടീമായിരു‌ന്നു ഇന്ത്യയുടെ അണ്ടർ 16 ടീമിനെതിരെ കളിച്ചത്. മത്സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്.

മൂന്ന് തുടർ വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു സമനില വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ അൽ വാസൽ എഫ് സിയെ ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചിരുന്നു. അതിനു മുമ്പ് അൽ നാസർ ക്ലബിനെയും അൽ ശബാബിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. അവസാനമായി യു എ ഇയോടാണ് ഇന്ത്യ ഈ പര്യടനത്തിൽ പരാജയപ്പെട്ടത്.

Advertisement