ബൊണൂചിക്കും പരിക്ക്, ബാഴ്സലോണക്ക് എതിരെ ഇറങ്ങാൻ സെന്റർ ബാക്ക് ഇല്ലാതെ യുവന്റസ്

20201026 160642

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിക്ക് പിറകെ സെന്റർ ബാക്കിലെ വലിയ സാന്നിദ്ധ്യമായ ബൊണൂചിക്കും പരിക്കേറ്റു. ഇന്നലെ ഹെല്ലാസ് വെറോണയ്ക്ക് എതിരായ ലീഗ് മത്സരത്തിലാണ് ബൊണൂചിക്ക് പരിക്കേറ്റത്. ബൊണൂചി എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല എങ്കിലും താരത്തിന് മറ്റന്നാൾ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ ആവില്ല. ബാഴ്സലോണയെ ആണ് യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ഉള്ളത്.

ബൊണൂചിയും കിയെല്ലിനിയും പരിക്കിന്റെ പിടിയിലായതോടെ സെന്റർ ബാക്കിൽ ആരെ കളിപ്പിക്കും എന്ന ആശങ്കയിലാണ് പിർലോ ഉള്ളത്. ഡെമിറാൽ മാത്രമാണ് യുവന്റസിൽ ഇപ്പോൾ ഫിറ്റായുള്ള സെന്റർ ബാക്ക്. ഡനിലോയെയും കൊഡ്രാഡോയേയും ഒക്കെ അണിനിരത്തി ബാക്ക് 3 കളിപ്പിക്കാൻ ആകും പിർലോ ഇനി ശ്രമിക്കുക. ഡി ലിറ്റ് പരിക്ക് മാറി എത്തിയിട്ടുണ്ട് എങ്കിലും കളത്തിൽ ഇറങ്ങാൻ ഇനിയും ഒരാഴ്ച എങ്കിലും വേണ്ടി വരും. മറുവശത്ത് ബാഴ്സലോണക്കും ഡിഫൻസിൽ പ്രശ്നമുണ്ട്. സസ്പെൻഷൻ ആയതിനാൽ പികെ യുവന്റസിനെതിരെ കളിക്കില്ല

Previous articleയുവ ബൗളർക്ക് പരിക്ക്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വമ്പൻ തിരിച്ചടി
Next articleവിരമിക്കുന്നെന്ന വാർത്തയിൽ പ്രതികരണവുമായി പോഗ്ബ