സൗദി ക്ലബ്ബ് അൽ നസർ വിടാൻ ഒരുങ്ങി സ്റ്റെഫാനോ പിയോളി, ഫിയോറന്റീനയുടെ അടുത്ത പരിശീലകനാകും

Newsroom

Picsart 25 06 14 07 48 02 515

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന്റെ പരിശീലക സ്ഥാനം ഒഴിയാൻ സ്റ്റെഫാനോ പിയോളി തീരുമാനിച്ചതായി റിപ്പോർട്ടുകൾ ‌ സീരി എ ക്ലബ്ബായ ഫിയോറന്റീനയുടെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹം അടുത്തതായി ചുമതലയേൽക്കും. ഈ നീക്കത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്നും, അൽ നാസറുമായുള്ള കരാർ അവസാനിപ്പിച്ച് ഫിയോറന്റീനയുമായുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Picsart 25 06 14 07 48 15 178


59 വയസ്സുകാരനായ പിയോളി ജൂലൈയിൽ ഫിയോറന്റീനയുടെ ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മുതൽ 2019 വരെ ഫിയോറന്റീനയുടെ പരിശീലകനായിരുന്ന പിയോളിക്ക് ക്ലബ്ബുമായി നല്ല ബന്ധമുണ്ട്. എസി മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പന്നനായ പിയോളി, ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം നിരസിച്ചതിന് ശേഷമാണ് ഫിയോറന്റീനയിലേക്ക് എത്തുന്നത്.