ഫിൽ ഫോഡനും ഇംഗ്ലണ്ട് ദേശീയ ടീമിൽ തിരികെയെത്തി, ഗ്രീൻവുഡിന് ഇടമില്ല

20201105 202057
- Advertisement -

ഈ മാസം നടകുന്ന മൂന്ന് മത്സരങ്ങൾക്കായുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ ഇത്തവണയും സൗത്ഗേറ്റ് തഴഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡനെ അദ്ദേഹം ടീമിലേക്ക് തിരികെവിളിച്ചു. രണ്ട് മാസം മുമ്പ് ടീമിൽ എടുത്തപ്പോൾ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതിന് ഫോഡനും ഗ്രീൻവുഡും നടപടി നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ മാസം രണ്ടുപേരെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.

മികച്ച ഫോമിൽ സിറ്റിക്കായി കളിക്കുന്നത് പരിഗണിച്ചാണ് ഫോഡനെ ടീമിലേക്ക് എടുത്തത്. ഗ്രീൻവുഡ് യുണൈറ്റഡിൽ തിളങ്ങുന്നുണ്ട് എങ്കിലും ഇപ്പോൾ അവിടെ താരത്തിന് അത്ര നല്ല കാലമല്ല. പരിക്ക് കാരണം ഡാനി ഇങ്സും കളത്തിൽ ഇല്ല‌‌. അയർലണ്ട്, ബെൽജിയം, ഐസ്‌ലാന്റ് എന്നീ ടീമുകളെയാണ് ഇംഗ്ലണ്ട് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ നേരിടുന്നത്.

England squad

Goalkeepers: Dean Henderson, Jordan Pickford, Nick Pope

Defenders: Trent Alexander-Arnold, Ben Chilwell, Conor Coady, Eric Dier, Joe Gomez, Reece James, Michael Keane, Harry Maguire, Ainsley Maitland-Niles, Tyrone Mings, Bukayo Saka, Kieran Trippier, Kyle Walker

Midfielders: Phil Foden, Jordan Henderson, Mason Mount, Declan Rice, James Ward-Prowse, Harry Winks

Forwards: Tammy Abraham, Dominic Calvert-Lewin, Jack Grealish, Harry Kane, Marcus Rashford, Jadon Sancho, Raheem Sterling

Advertisement