ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈയും ഡല്‍ഹിയും ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആദ്യ ക്വാളിഫയര്‍ പോരാട്ടം. മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടുമ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ ഇരു ടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ജയം മുംബൈയ്ക്കൊപ്പമായിരുന്നു. ടോസ് നേടി ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അവസാന മത്സരത്തില്‍ കളിച്ച അതെ ടീമിനെയാണ് ഡല്‍ഹി ഇന്നത്തെ മത്സരത്തിലും കളിപ്പിക്കുന്നത്. ഡല്‍ഹി നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ജെയിംസ് പാറ്റിന്‍സണ്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സൗരഭ് തിവാരി എന്നിവര്‍ പുറത്ത് പോകുന്നു.