നെറ്റോ ആദ്യമായി പോർച്ചുഗൽ ടീമിൽ, റൊണാൾഡോയും ടീമിൽ

- Advertisement -

ഈ മാസം ഇന്റർ നഷണൽ ബ്രേക്കിൽ നടക്കുന്ന മത്സരങ്ങൾക്കായുള്ള സ്ക്വാഡ് പോർച്ചുഗൽ പ്രഖ്യാപിച്ചു. രണ്ട് പുതിയ താരങ്ങൾ ഇത്തവണ സ്ക്വാഡിൽ ഇടം പിടിച്ചു. വോൾവ്സിന്റെ മധ്യനിര താരമായ പെഡ്രോ നെറ്റോയും ബ്രാഗയുടെ സ്ട്രൈക്കർ പൗളീനോയുമാണ് ടീമിൽ എത്തിയിരിക്കുന്നത്. ഇരുവരും സീനിയർ ടീമിൽ ഈ മാസം അരങ്ങേറ്റം നടത്തും.

നെറ്റോ വോൾവ്സിനായി അവസാന സീസൺ മുതൽ ഗംഭീരമായി കളിക്കുന്നുണ്ട്. 20കാരനായ താരം പോർച്ചുഗീസ് അണ്ടർ 21 ടീമിലെ സ്ഥിരാംഗം ആയിരുന്നു. ഇവർക്ക് ഒപ്പം കൊറോണ മാറി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഉണ്ട്. മികച്ച ഫോമിൽ ഉള്ള ജാവോ ഫെലിക്സ്, ഡിയേഗോ ജോട്ട എന്നിവരെല്ലാം സ്ക്വാഡിൽ ഉണ്ട്. അൻഡോറ, ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്ക് എതിരെയാണ് പോർച്ചുഗൽ ഈ മാസം കളിക്കുന്നത്.
20201105 203616

Advertisement