ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചഘ്. ഹാട്രിക്കുമായി ഫിൽ ഫോഡൻ സിറ്റിയുടെ ഹീറോ ആയി.

11ആം മിനുട്ടിൽ റോഡ്രിയിലൂടെ സിറ്റി ആണ് ലീഡ് എടുത്തത്. 20ആം മിനുട്ടിൽ ജോൺ ഡുറനിലൂടെ ആസ്റ്റൺ വില്ല സമനില നേടി. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്കിലൂടെ ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ 62ആം മിനുട്ടിലും 69ആം മിനുട്ടിലും ഗോൾ നേടി ഫോഡൻ ഹാട്രിക്ക് പൂർത്തിയാക്കി. സിറ്റി വിജയവും ഉറപ്പാക്കി. ഈ വിജയത്തോടെ 67 പോയിന്റുമായി സിറ്റി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.