മുൻ ജംഷദ്പൂർ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി ഇന്റർ കാശിയിൽ

Newsroom

ഇംഗ്ലീഷ് ഡിഫൻഡർ പീറ്റർ ഹാർട്ട്‌ലിയെ ഐ-ലീഗിലെ പുതുമുഖ ക്ലബായ ഇന്റർ കാശി സൈൻ ചെയ്തു. മുൻ ജംഷദ്പൂർ എഫ് സി ക്യാപ്റ്റൻ ആണ് ഹാർട്ലി. ഇംഗ്ലീഷ് പട്ടണമായ ഹാർട്ട്‌പൂളിൽ ജനിച്ച 35 കാരനായ പീറ്റർ ഹാർട്ട്‌ലി ചെറുപ്പത്തിൽ സണ്ടർലാൻഡ് എഎഫ്‌സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവിടെ സീനിയർ അരങ്ങേറ്റവും നടത്തി.

Picsart 23 08 02 00 37 39 122

ഹാർട്ട്‌പൂൾ യുണൈറ്റഡിലേക്ക് മാറുന്നതിന് മുമ്പ് പീറ്റർ ഹാർട്ട്‌ലി ചെസ്റ്റർഫീൽഡ് എഫ്‌സിയുമായി ലോണിൽ കളിച്ചു. ബ്രിസ്റ്റോൾ റോവേഴ്‌സ്, ബ്ലാക്ക്‌പൂൾ എഫ്‌സി, മദർവെൽ എന്നിവയ്‌ക്കായും കളിച്ചു.

2020 വേനൽക്കാലത്ത് ആണ് ജംഷഡ്പൂർ എഫ്‌സിയിൽ ചേർന്നത്. പീറ്റർ ഹാർട്ട്‌ലി ജംഷദ്പൂരിനൊപ്പം ISL ഷീൽഡ് കിരീടവും ഉയർത്തി. 2023 ന്റെ ആദ്യ പകുതിയിൽ പീറ്റർ ഹാർട്ട്‌ലി വീണ്ടും ഹാർട്ട്‌പൂൾ യുണൈറ്റഡിൽ വീണ്ടും ചേർന്നിരുന്നു.