ക്ലബ്ബ് കരിയറും അവസാനിപ്പിച്ച് വാൻ പേഴ്സി

- Advertisement -

ഡച്ച് ഇതിഹാസ താരം റോബിൻ വാൻ പേഴ്സി തന്റെ കരിയർ അവസാനിപ്പിച്ചു. ജന്മ നാട്ടിലെ ക്ലബ്ബായ ഫെനർയൂഡിന് വേണ്ടി താരം ഇന്ന് അവസാന മത്സരം കളിച്ചു. ഈ സീസൺ അവസാനത്തോടെ കളി നിർത്തുമെന്ന് താരം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ക്ലബ്ബിന് ഒരു മത്സരം കൂടെ ബാക്കി ഉണ്ടെങ്കിലും താരം അതിൽ കളിക്കില്ല.

35 വയസുകാരനായ പേഴ്സി പ്രീമിയർ ലീഗിൽ കളിച്ച മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്. 2004 ലാണ് ഫെഡർയൂഡിൽ നിന്ന് താരം ആഴ്സണലിൽ എത്തുന്നത്. പിന്നീട് 8 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക് മാറിയ താരം അവർക്കൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. 2015 ൽ ഫെനർബാച്ചേയിലേക് മാറിയ താരം 2018 ജനുവരിയിലാണ് ഫെനർയൂഡിലേക്ക് തിരിച്ചെത്തുന്നത്.

2015 മുതൽ 2017 വരെ ഹോളണ്ട് ദേശീയ ടീമിന് വേണ്ടി കളിച്ച താരം അവർക്കായി 50 രാജ്യാന്തര ഗോളുകളും നേടി. ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോഡ് ഇപ്പോഴും താരത്തിന് സ്വന്തമാണ്. ക്ലബ്ബ് കരിയറിൽ 432 മസരങ്ങൾ കളിച്ച താരം 204 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement