ചുവപ്പ് കാർഡ് കണ്ട് വല്ലേഹോ, റയലിന് തോൽവി

- Advertisement -

ല ലീഗെയിൽ റയലിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ 37 ആം മത്സരത്തിന് ഇറങ്ങിയ സിദാന്റെ ടീമിന് തോൽവി. റയൽ സോസിഡാഡ് ആണ് അവരെ 3-1 ന് മറികടന്നത്. ജിസൂസ് വല്ലേഹോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 50 മിനിറ്റോളം 10 പേരുമായി കളിക്കേണ്ടി വന്നതാണ് റയലിന് വിനയായത്.

യുവ താരം ബ്രാഹിം ദിയാസ് നടത്തിയ സോളോ റണ്ണിൽ പിറന്ന ഗോളിൽ ആറാം മിനുട്ടിൽ തന്നെ മുന്നിൽ എത്തിയ റയൽ പക്ഷെ 26 ആം മിനുട്ടിൽ മിക്കേൽ മരീനോ നേടിയ ഗോളിൽ സമനില വഴങ്ങി. 39 ആം മിനുട്ടിൽ ബോക്‌സിൽ കൈകൊണ്ട് പന്ത് തൊട്ടതിന് റഫറി വല്ലേഹോയെ നേരെ ചുവപ്പ് കാർഡ് നൽകി പുറത്താക്കി. കൂടെ സൊസൈഡാഡിന് പെനാൽറ്റിയും നൽകി. പക്ഷെ കിക്കെടുത്ത വില്ലിയൻ ജോസിന്റെ കിക്ക് തിബോ കോർട്ടോ തടുത്തത് റയൽ മാഡ്രിഡിന് ആശ്വാസമായി.

രണ്ടാം പകുതിയിലാണ് റയൽ മാഡ്രിസിന്റെ പ്രതീക്ഷകൾ നശിപ്പിച്ച ഗോളുകൾ നേടി സോസിഡഡ് മത്സരം സ്വന്തമാക്കിയത്. 57 ആം മിനുട്ടിൽ സലുടയും, 67 ആം മിനുട്ടിൽ ബരനെക്സയും അവരുടെ ഗോളുകൾ നേടി. ഈ സീസണിൽ റയൽ നേരിടുന്ന 11 ആം തോൽവിയാണ് ഇന്നത്തേത്. ഇതിൽ 7 ഉം എവേ മത്സരങ്ങളിൽ ആയിരുന്നു.

Advertisement