എഫ് എ കപ്പ് ഫൈനലിന് മാഞ്ചസ്റ്റർ സിറ്റിക്ക് പരിക്കിന്റെ ആശങ്ക ഉണ്ട് എന്ന് പെപ്

Newsroom

ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്‌എ കപ്പ് ഫൈനൽ പോരാട്ടത്തിന് കെവിൻ ഡി ബ്രൂയ്ൻ, ജാക്ക് ഗ്രീലിഷ്, റൂബൻ ഡയസ് എന്നിവർ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എന്ന് പെപ് ഗാർഡിയോള വെളിപ്പെടുത്തി.

Picsart 23 05 29 15 28 08 976

ബെൽജിയം മിഡ്ഫീൽഡർ ഡി ബ്രൂയ്ൻ, ഇംഗ്ലണ്ട് വിങ്ങർ ഗ്രീലിഷ്, പോർച്ചുഗൽ ഡിഫൻഡർ റൂബൻ ഡയസ് എന്നിവർ ഞായറാഴ്ച നടന്ന ബ്രെന്റ്ഫോർഡിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. പരിക്ക് കാരണമാണ് ഇതെന്ന് പെപ് പറഞ്ഞു. ഇവർ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഉറപ്പില്ല എന്ന് പറഞ്ഞ പെപ് എഫ് എ കപ്പ് ഫൈനലിന് മുമ്പ് ഇവർ പരിശീലനം പുനാരംഭിക്കും എന്നാണ് പ്രതീക്ഷ എന്നും പറഞ്ഞു.

എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പിന്നാലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെയും തോൽപ്പിച്ചാൽ ഒരു സീസണിൽ മൂന്ന് പ്രധാന ട്രോഫികളും നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 1999ലെ നേട്ടത്തിനൊപ്പം എത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആകും.