ഓഗസ്റ്റ് 6ന് നടക്കുന്ന എഫ്‌എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ആഴ്സണലിനാണ് മുൻതൂക്കം എന്ന് പെപ് ഗ്വാർഡിയോള. ആഴ്‌സണൽ തന്റെ ടീമിനേക്കാൾ മികച്ച നിലയിലാണെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു.
“ഞങ്ങൾ ഉള്ള സാഹചര്യം, ആഴ്സണലിനേക്കാൾ രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങൾ കഴിഞ്ഞ സീസൺ പൂർത്തിയാക്കിയത്, രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങൾ ഈ സീസൺ ആരംഭിക്കുന്നതും. അതിനാൽ, ഞങ്ങൾ മികച്ച നിലയിൽ അല്ല ഉള്ളത്,” പെപ് പറഞ്ഞു.
“എല്ലാ സീസണിലും തുടക്കത്തിൽ ഞങ്ങൾ പാടുപെടുന്നു, പക്ഷേ അത് നല്ലതാണ്, ഞങ്ങളുടെ മാനസികാവസ്ഥ അവിടെ ഉണ്ടായിരിക്കാനും മത്സരിക്കാനും ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” പെപ് പറഞ്ഞു.
ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ താരങ്ങളെ എത്തിച്ച് ആഴ്സണൽ ഇപ്പോൾ ടീം ശക്തമായിട്ടുണ്ട്. ആഴ്സണലും സിറ്റിയും തമ്മിൽ ആയിരുന്നു കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം നടന്നത്. വെസ്റ്റ് ഹാമിൽ നിന്ന് 105 മില്യൺ ഡോളറിന് ഡെക്ലാൻ റൈസ്, ചെൽസിയിൽ നിന്ന് 65 മില്യൺ നൽകി കയ് ഹാവെർട്സ്, അയാക്സിൽ നിന്ന് 38 മില്യൺ നൽകി ജൂറിയൻ ടിംബർ എന്നിവരെ ആഴ്സണൽ ഇതിനകം ടീമിൽ എത്തിച്ചിട്ടുണ്ട്.