യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം ആഭ്യന്തര ലീഗുകളെ തകർക്കും – പെപ്പ് ഗാർഡിയോള

Photo:Twitter/@SquawkaNews

യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ ആസൂത്രണം ചെയ്യുന്ന യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ടൂർണമെന്റിനെതിരെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. ഇനിയൊരു സൂപ്പർ ലീഗ് കൂടെ വരുന്നത് അഭ്യയന്തര ലീഗുകളുടെ തകർച്ചക്ക് കാരണമാകും എന്നാണ് ഗാർഡിയോളയുടെ നിലപാട്.

ബയേണിന്റെ പ്രസിഡന്റ് റമേനിഗെയുടെ നേതൃത്വത്തിൽ യൂറോപ്പിലെ സൂപ്പർ ടീമുകൾ ഉൾപ്പെടുന്ന ഒരു പുതിയ യൂറോപ്യൻ ടൂർണമെന്റ് നടത്തുക എന്ന പദ്ധതി 2018 മുതൽ ഫുട്‌ബോൾ ലോകത്ത് ചർച്ചകളിൽ സജീവമാണ്. യൂറോപ്പിലെ വമ്പൻ ടീമുകൾ ചാമ്പ്യൻസ് ലീഗിൽ ഇല്ലാതെ പോകുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പക്ഷെ ഈ ആശയം സ്പാനിഷ് ലീഗിനെ അടക്കം നശിപ്പിക്കും എന്നാണ് ഗാർഡിയോളയുടെ പക്ഷം. റയൽ മാഡ്രിസ്, ബാഴ്സലോണ പോലുള്ള ടീമുകൾ ഈ ലീഗിൽ കളിക്കാൻ പോയാൽ ലീഗ് മത്സരങ്ങൾ കാണാൻ ആളില്ലാതെ വരും, ഇംഗ്ലണ്ടിൽ അവർ അഭ്യന്ത ലീഗിനെ തകർക്കാൻ സമ്മതിക്കില്ല. ഇംഗ്ലണ്ടിൽ നാലാം ഡിവിഷൻ കാണാൻ വരെ ആളുണ്ട്. സ്‌പെയിനിൽ അതല്ല സ്ഥിതി എന്നാണ് ഗാർഡിയോളയുടെ വാക്കുകൾ.

സീസൺ മുഴുവൻ നീണ്ടു നിൽക്കുന്ന സൂപ്പർ ലീഗ് ഫോർമാറ്റ് ചാമ്പ്യൻസ് ലീഗ് പോലെ ആവേഷകരമാക്കില്ല എന്നാണ് പെപ്പിന്റെ പക്ഷം. എല്ലാ ഞാഴാറാഴ്ചയും കാണാനാകില്ല എന്നത് തന്നെയാണ് ചാമ്പ്യൻസ് ലീഗിന്റെ ഭംഗി എന്നും സിറ്റി പരിശീലകൻ പറഞ്ഞു.

Previous articleഎം രാജീവ് കുമാർ തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്
Next articleഫ്രീ ട്രാൻസ്ഫറിൽ വീണ്ടും ബംബർ അടിച്ച് യുവന്റസ്