ഫ്രീ ട്രാൻസ്ഫറിൽ വീണ്ടും ബംബർ അടിച്ച് യുവന്റസ്

ലോക ഫുട്ബോളിൽ ഫ്രീ ട്രാൻസ്ഫറുകളിൽ യുവന്റസിനെ മറികടക്കാൻ ആരുമില്ല. ഇറ്റാലിയൻ ചാമ്പ്യന്മാർ ഫ്രീ‌ ട്രാൻസഫ്റിൽ വൻ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നതിൽ കാണിക്കുന്ന മികവ് അത്രയ്ക്ക് ഉണ്ട്. ഇന്നലെ റാബിയോ കൂടെ എത്തിയതോടെ ഫ്രീ ട്രാൻസ്ഫറിൽ മറ്റൊരു പൊൻ തൂവൽ കൂടെ യുവന്റസിനു ലഭിച്ചിരിക്കുകയാണ്.

ഒരു താരം തന്റെ കരാറിന്റെ അവസാന ആറു മാസത്തിൽ ഇരിക്കുമ്പോൾ ഫ്രീ ഏജന്റായി മാറും. അപ്പോൾ സൈൻ ചെയ്താൽ താരത്തിന്റെ മുൻ ക്ലബിന് ട്രാൻസ്ഫർ തുക നൽകേണ്ടി വരില്ല. ഇതിനെയാണ് ഫ്രീ ട്രാൻസഫ്ർ എന്ന് പറയുന്നത്. ഇന്നലെ പി എസ് ജി താരമായ റാബിയോയ്ര്യുൻ ഫ്രീ ട്രാൻസ്ഫർ വഴി ആണ് യുവന്റസ് ടീമിൽ എത്തിച്ചത്. ഈ സീസണിൽ തന്നെ ആഴ്സണലിന്റെ രാംസിയെയും യുവന്റസ് ഇങ്ങനെ സ്വന്തമാക്കിയിരുന്നു.

എല്ലാ വർഷവും ഒരു മികച്ച സൈനിംഗ് ഫ്രീ ട്രാൻസ്ഫർ വഴി നടത്താൻ ഇപ്പോൾ യുവന്റസിനാകുന്നുണ്ട്. കഴിഞ്ഞ വർഷം എമിറെ ചാനിനെ ലിവർപൂളിൽ നിന്ന് യുവന്റസ് റാഞ്ചിയത് ഇപ്രകാരമായിരുന്നു. 2016ൽ ബാഴ്സലോണയിൽ നിന്ന് ഡാനി ആൽവേസിനെ, 2015ൽ ഖദീരയെ, 2014ൽ കോമാനെ, 2013ൽ ലൊറന്റെയെ അങ്ങനെ പോകുന്നു യുവന്റസ് ഫ്രീ ട്രാൻസ്ഫറുകൾ. 2013ൽ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ആയി വാങ്ങി രണ്ട് വർഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് മാഞ്ചസ്റ്ററിന് തന്നെ വിറ്റത് ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ലാഭ കച്ചവടം ആയിരു‌ന്നു.

2009ൽ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോയെയും 2011ൽ ഇതിഹാസ മിഡ്ഫീൽഡർ പിർലോയേയും യുവന്റസ് ടീമിൽ എത്തിച്ചതും ഫ്രീ ട്രാൻസ്ഫർ വകയായിരുന്നു.

Previous articleയൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം ആഭ്യന്തര ലീഗുകളെ തകർക്കും – പെപ്പ് ഗാർഡിയോള
Next articleസലായുടെ തകർപ്പൻ ഫ്രീകിക്ക്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ഈജിപ്ത്