എം രാജീവ് കുമാർ തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

- Advertisement -

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി എം രാജീവ് കുമാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ ആണ് രാജീവ് കുമാറിനെ എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ താരമാണ് രാജീവ് കുമാർ. ഏഴു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.

യോഗത്തിൽ ഗബ്രിയേൽ ജോസഫ്, അഡ്വക്കേറ്റ് ലെഡ്ഗർ ബാവ, എൻ സുരേന്ദ്രൻ, അനീഷ്. എസ്, അനിൽകുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് എസ് ആകും ഇനി സെക്രട്ടറി. ഫസൽ റഹ്മാൻ ഷാ , മധു കുമാർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും,ജോൺ വി ട്രഷററായും ചുമതലയേൽക്കും‌.

Advertisement