മൊറയൂറിൽ ഇന്ന് ലിൻഷയും അൽ മിൻഹാലും

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. മൊറയൂറിൽ ആണ് ഇന്നത്തെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം നടക്കുന്നത്. മൊറയൂരിൽ ഇന്ന് ലിൻഷ മണ്ണാർക്കാട് ഉദയ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. സീസണിൽ ഇതിനു മുമ്പ് കോട്ടക്കലിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ലിൻഷാ മണ്ണാർക്കാട് ആയിരുന്നു വിജയിച്ചത്. ഇരുടീമുകളും ഇപ്പോൾ മികച്ച ഫോമിലാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

കൊപ്പം:
ജിംഖാന vs അഭിലാഷ്

ഇരിക്കൂർ:
എഫ് സി തൃക്കരിപ്പൂർ vs എ എഫ് സി വയനാട്

താമരശ്ശേരി:
ബി എഫ് സി പാണ്ടിക്കാട് vs ടൗൺ ടീം അരീക്കോട്

വണ്ടൂർ:
ഫിഫാ മഞ്ചേരി vs എ വൈ സി ഉച്ചാരക്കടവ്

മണ്ണാർക്കാട്:
റോയൽ ട്രാവൽസ് കോഴിക്കോട് vs സോക്കർ ഷൊർണ്ണൂർ

കോട്ടക്കൽ;
അൽ ശബാബ് vs ഉഷാ തൃശ്ശൂർ

മൊറയൂർ:
അൽ മിൻഹാൽ vs ലിൻഷ

മങ്കട:
സൂപ്പർ സ്റ്റുഡിയോ vs എഫ് സി പെരിന്തൽമണ്ണ

ഒളവണ്ണ:
മത്സരമില്ല

Previous articleപെനാൾട്ടി ഷൂട്ടൗട്ടിൽ പയ്യന്നൂർ കോളേജിന് ജയം
Next articleലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്