2020ൽ ഓസ്ട്രേലിയയുടെ ബംഗ്ളദേശ് പര്യടനം

- Advertisement -

2020ൽ ബംഗ്ളദേശിൽ ഓസ്ട്രേലിയ പര്യടനം നടത്തുമെന്ന് പ്രഖ്യാപിച്ച് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ്. പരമ്പരയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാനാണ് ഓസ്ട്രേലിയ ഉദ്ദേശിക്കുന്നത്. ഇതിന് മുൻപ് 2017ലാണ് അവസാനമായി ഓസ്ട്രേലിയ ബംഗ്ളദേശിൽ പര്യടനം നടത്തിയത്. അന്ന് ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.

നേരത്തെ 2020 ഫെബ്രുവരിയിലാണ് പരമ്പര നടത്താൻ ശ്രമം നടന്നതെങ്കിലും ജൂൺ- ജൂലൈ മാസങ്ങളിൽ ആവും പരമ്പര നടക്കുകയെന്ന് ബംഗ്ളദേശ് ക്രിക്കറ്റ് പ്രതിനിധി അക്രം ഖാൻ പറഞ്ഞു. ഓസ്ട്രേലിയയുമായി രണ്ട് ടി20 മത്സരങ്ങൾ ഈ വരുന്ന ഒക്ടോബറിൽ കളിക്കാൻ പദ്ധതിയിട്ടിരുന്നു. ഇത് മാറ്റിയാണ് അടുത്ത വർഷം പരമ്പരയിൽ ടി20 മത്സരങ്ങൾ കൂടി ഉൾപെടുത്താൻ തീരുമാനിച്ചത്. 2021ൽ ഇന്ത്യയിൽ നടക്കുന്ന മുന്നോടിയായിട്ടാണ് ഓസ്ട്രേലിയ ബംഗ്ളദേശിൽ ടി20 മത്സരം നടക്കുന്നത്.

Advertisement