ബയേണിന്റെ ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിൽ ഇന്റർ മിലാൻ മുന്നോട്ടു പോകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ പവാർഡിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ യുണൈറ്റഡ് പിറകോട്ട് പോയിരിക്കുകയാണ്. മഗ്വയറിനെ വിൽക്കാൻ ആവാത്തതോടെ പുതിയ ഒരു ഡിഫൻഡറെ വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.
ഇന്റർ മിലാൻ ആദ്യ ബിഡ് ബയേണു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ബയേണും ഇന്ററും നേരിട്ടു ചർച്ചകൾ നടത്തുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ററിന്റെ 25 മില്യന്റെ ഓഫർ മതിയാകില്ല പവാർഡിനെ ലഭിക്കാൻ. 40 മില്യണോളം ആണ് ബയേൺ ആവശ്യപ്പെടുന്നത്.
നേരത്തെ പവാർഡിനായി യുണൈറ്റഡ് നൽകിയ ആദ്യ ബിഡ് ബയേൺ തള്ളിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ് വിടുക തന്നെയാണ് പവാർഡിന്റെ ലക്ഷ്യം. അടുത്ത സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന പവാർഡ് പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ ആണ് ബെഞ്ചമിൻ ആഗ്രഹിക്കുന്നത്.
തുടർച്ചയായി നാലാം ബുണ്ടസ്‌ലിഗ കിരീടം നേടിയ ബെഞ്ചമിന് പവാർഡ് 2018 ലോകകപ്പിനു ശേഷമായിരുന്നു ബയേണിൽ എത്തിയത്. താരം ബയേണൊപ്പം ഇതുവരെ 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.