പോൾ പോഗ്ബ എഎസ് മൊണാക്കോയിലേക്ക് ചേക്കേറിയതിന് പിന്നാലെ ഫ്രഞ്ച് ദേശീയ ടീമിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വ്യാഴാഴ്ച ഔദ്യോഗികമായി ക്ലബ്ബിന്റെ ഭാഗമായ 32-കാരനായ ഈ മധ്യനിര താരം, ലെസ് ബ്ലൂസിലേക്കുള്ള മടങ്ങി വരവിനെ “ഒരു സ്വപ്നം” എന്നാണ് വിശേഷിപ്പിച്ചത്.

91 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും 2018-ൽ ലോകകപ്പ് നേടുകയും ചെയ്ത പോഗ്ബ അവസാനമായി ഫ്രാൻസിനായി കളിച്ചത് 2022 മാർച്ചിലാണ്. അതിനുശേഷം പരിക്കുകളും 18 മാസത്തെ ഉത്തേജക മരുന്ന് വിലക്കും കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നാല് മാസം മുൻപാണ് അദ്ദേഹത്തിന്റെ വിലക്ക് അവസാനിച്ചത്.
“ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്,” പോഗ്ബ പറഞ്ഞു. “പക്ഷേ അതിന് ചില ഘട്ടങ്ങളുണ്ട്. ഇന്ന് ഞാൻ ആദ്യ ഘട്ടത്തിലാണ്: തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് പ്രധാനം” അദ്ദേഹം പറഞ്ഞു.