ബയേർ ലെവർകൂസൻ തങ്ങളുടെ പ്രധാന താരമായ പാട്രിക് ഷിക്കുമായി 2030 ജൂൺ വരെ കരാർ പുതുക്കി. 29-കാരനായ ചെക്ക് താരം ലെവർകൂസന്റെ ചരിത്രപരമായ ബുണ്ടസ്ലിഗ കിരീടത്തിലും, 2023-24-ലെ ആഭ്യന്തര ഡബിൾ നേട്ടത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. ടീമിൽ നിന്ന് ഒരുപാട് പ്രമുഖ താരങ്ങൾ ക്ലബ്ബ് വിട്ടതിന് ശേഷവും ലെവർകൂസനുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ച് ഷിക്ക് ക്ലബ്ബിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിച്ചു.

2020-ൽ ലെവർകൂസനിൽ എത്തിയതിന് ശേഷം 168 മത്സരങ്ങളിൽ നിന്ന് 81 ഗോളുകൾ ഷിക്ക് നേടിയിട്ടുണ്ട്.
“ഈ ക്ലബ്ബിനായി കൂടുതൽ ഗോളുകൾ നേടാനും കിരീടങ്ങൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കുന്നതിൽ ഒരു ലീഡറായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു,” കരാർ പ്രഖ്യാപനത്തിന് ശേഷം ഷിക്ക് പറഞ്ഞു.