ചെൽസി ഉടമകൾ വാങ്ങിയ സ്ട്രാസ്ബർഗിന്റെ പരിശീലകനായി പാട്രിക് വിയേരയെ നിയമിച്ചു

Newsroom

സ്ട്രാസ്ബർഗിന്റെ പുതിയ പരിശീലകനായി പാട്രിക് വിയേരയെ നിയമിച്ചു. ചെൽസി ക്ലബുടമ കഴിഞ്ഞ ആഴ്ച സ്ട്രാസ്‌ബർഗിനെ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വിയേരയുടെ നിയമനം. മുൻ ക്രിസ്റ്റൽ പാലസ് മാനേജർ ആയ വിയേരക്ക് ട്രാൻസ്ഫർ വിൻഡോയിൽ വലിയ ഫണ്ട് ഉടമകൾ നൽകിയേക്കും.

Picsart 23 07 03 01 39 06 719

61-കാരനായ ഫ്രെഡറിക് അന്റൊനെറ്റി കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. കഴിഞ്ഞ തവണ സ്ട്രാസ്ബർഗിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കൺ അന്റൊനെറ്റിക് ആയിരുന്നു. വിയേരക്ക് ക്രിസ്റ്റൽ പാലസിൽ നല്ല തുടക്കം ആയിരുന്നു എങ്കിലും കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് കാലിടറി. അങ്ങനെയാണ് അദ്ദേഹത്തെ പുറത്താക്കിയത്.