ഫ്രഞ്ച് ഫുട്ബോളിന് ഒരു ചരിത്ര നിമിഷം സമ്മാനിച്ച്, പാരീസ് എഫ്‌സി വെള്ളിയാഴ്ച മാർട്ടിഗ്യൂസിനെതിരെ 1-1 സമനില നേടിയതോടെ ലിഗ് 1 ലേക്ക് സ്ഥാനക്കയറ്റം നേടി. ഇതോടെ തലസ്ഥാന നഗരിയിലെ താരതമ്യേന ചെറിയ ക്ലബ് ഫ്രാൻസിന്റെ ഒന്നാം ഡിവിഷനിൽ തിരിച്ചെത്തും. 35 വർഷത്തിനിടെ ആദ്യമായാണ് രണ്ട് പാരീസ് ക്ലബ്ബുകൾ ഫ്രാൻസിന്റെ പ്രീമിയർ ഡിവിഷനിൽ മത്സരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും ധനികനായ ബെർണാഡ് അർനോൾട്ട് എൽവിഎംഎച്ചിലൂടെ ക്ലബ്ബിനെ ഏറ്റെടുത്തതിന് ആറ് മാസത്തിന് ശേഷമാണ് ഈ സ്ഥാനക്കയറ്റം. റെഡ് ബുളും ഒരു ന്യൂനപക്ഷ ഓഹരിയും വാങ്ങിയിട്ടുണ്ട്.
ഇന്നലെ കിരീട പോരാട്ടത്തിലെ പാരീസ് എഫ്വ്സിയുടെ ഏറ്റവും അടുത്ത എതിരാളികളായ മെറ്റ്സിനെ റോഡെസ് 3-3ന് തളച്ചതോടെയാണ് പാരീസ് എഫ്‌സിയുടെ സ്ഥാനക്കയറ്റം ഉറപ്പിച്ചത്. 49-ാം മിനിറ്റിൽ പിയറി-യെവ്സ് ഹാമൽ പാരീസ് എഫ്‌സിക്കായി ഗോൾ നേടിയെങ്കിലും പത്ത് മിനിറ്റിനുള്ളിൽ മാർട്ടിഗ്യൂസ് സമനില ഗോൾ നേടി. ഈ ഫലത്തോടെ അവർ ലിഗ് 2 ൽ രണ്ടാം സ്ഥാനം ഉറപ്പാക്കി, അവസാന മത്സരത്തിൽ കിരീടം നേടാനുള്ള സാധ്യതയുമുണ്ട്.