ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ലെബനനെ സമനിലയിൽ പിടിച്ച് ഫലസ്തീൻ

Newsroom

Picsart 23 11 16 22 36 15 698
Download the Fanport app now!
Appstore Badge
Google Play Badge 1

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഇടയിൽ ലോകകപ്പ് യോഗ്യത പോരാട്ടം കളിച്ച് ഫലസ്തീൻ. ഇന്ന് യു എ ഇയിൽ ആരാധകരില്ലാതെ കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലെബനനുമായി പലസ്തീൻ ഗോൾരഹിത സമനിലയിൽ പരിഞ്ഞു. കൃത്യമായി പരിശീലനത്തിന് പോലും ഇറങ്ങാതെ മത്സരത്തിന് ഇറങ്ങിയ ഫലസ്തീൻ മികച്ച പ്രകടനം തന്നെ നടത്തി.

ഫലസ്തീൻ 23 11 16 22 36 33 936

ഇന്ന് മത്സരത്തിന് മുമ്പ് ദേശീയഗാനത സമയത്ത് മുഴുവൻ ഫലസ്തീൻ ടീമും പരമ്പരാഗത കെഫിയെ, കറുപ്പും വെളുപ്പും നിറത്തിലുള്ള സ്കാർഫുകൾ ധരിച്ചിരുന്നു, കിക്കോഫിന് മുമ്പ് സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്കായി ഒരു മിനിറ്റ് മൗനവും ആചരിച്ചു.

ഫലസ്തീനികൾ സാധാരണയായി വെസ്റ്റ് ബാങ്കിലെ അൽ-റാമിന്റെ ഫൈസൽ അൽ-ഹുസൈനി സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങൾ കളിക്കാർ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലസ്തീനിൽ മത്സരങ്ങൾ നടത്താൻ ആകാത്തത് കൊണ്ട് അറബ് രാജ്യങ്ങളിൽ ആകും ഫലസ്തീന്റെ ഹോം മത്സരങ്ങൾ നടക്കുക. ഇനി അവർ നവംബർ 21 ന് കുവൈറ്റിൽ വെച്ച് ഓസ്‌ട്രേലിയയെ നേരിടും.