പാകിസ്ഥാന് വീണ്ടും ഫിഫയുടെ കൊട്ട്, അനിശ്ചിതകാല വിലക്ക്

Qqvlwdzxlt5on9r3a2qa
- Advertisement -

പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ വീണ്ടു ഫിഫ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ന് മുതൽ ഇനി അങ്ങേട്ട് രാജ്യാന്തര മത്സരങ്ങളിൽ പാകിസ്ഥാന് പങ്കെടുക്കാൻ കഴിയില്ല. പാകിസ്ഥാനിലെ ക്ലബ് ഫുട്ബോളും ഫിഫയുടെ അംഗീകാരത്തിൽ നിന്ന് ഇതോടെ പുറത്താകും.

പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണം സ്വതന്ത്രമല്ല എന്നതാണ് ഫിഫയുടെ ഈ‌ നടപടിക്കുള്ള കാരണം. നേരത്തെ 2017ലും ഈ കാരണം കൊണ്ട് തന്നെ ഫിഫ പാകിസ്ഥാനെ വിലക്കിയിരുന്നു. അന്ന് ഒരു വർഷത്തിൽ കൂടുതൽ പാകിസ്താൻ വിലക്ക് നേരിട്ടു.

ഇപ്പോൾ ഫിഫയുടെ പാകിസ്താൻ ഫുട്ബോൾ ഫെർഡറേഷൻ ആസ്ഥാനം ഒരു കൂട്ടം വിമതർ കയ്യേറിയതാണ് പ്രശ്നമായത്. പാകിസ്താൻ ഫുട്ബോൾ അസോസിയേഷന്റെ ഭരണം ഫിഫയുടെ നിയന്ത്രണത്തിൽ വരും വരെ ഈ വിലക്ക് തിടരും. ചാഡ് ഫുട്ബോൾ അസോസിയേഷനും വിലക്കുണ്ട്.

Advertisement