ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടില് പോരാട്ടത്തിൽ കൊളംബിയയെ തകർത്തതോടെ ഉറുഗ്വേ പരിശീലകൻ ഓസ്കാർ തബാരെസ് ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടു. ഉറുഗ്വേ പരിശീലകനായി നൂറു വിജയങ്ങൾ എന്ന നോട്ടത്തിൽ ആണ് തബാരെസ് ഇന്ന് എത്തിയത്. 1998 ഇക്വഡോറിനെ തോൽപ്പിച്ച് കൊണ്ടായിരുന്നു തെബാരസ് ഉറുഗ്വേക്ക് ഒപ്പം ആദ്യ വിജയം നേടിയത്.
ഇതുവരെ രാജ്യത്തെ 205 മത്സരങ്ങളിൽ അദ്ദേഹം പരിശീലിപ്പിച്ചു. 100 വിജയങ്ങളും 52 സമനിലകളും 53 തോൽവിയും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ന് കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉറുഗ്വേ തോൽപ്പിച്ചത്. ഉറുഗ്വേയ്ക്ക് വേണ്ടി കവാനി, സുവാരസ്, നുനസ് എന്നിവരാണ് ഗോളുകൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ ആരു പോയിന്റുമായി നാലാം സ്ഥാനത്താണ് ഉറുഗ്വേ ഇപ്പോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ ഉള്ളത്.