ഫർമീനോയുടെ മികവിൽ വെനിസ്വേലയെ ബ്രസീൽ വീഴ്ത്തി

20201114 103247
- Advertisement -

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ഒരു വിജയം കൂടെ. സൂപ്പർ താരമായ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ വെനിസ്വേലയെ ആണ് ഇന്ന് തോൽപ്പിച്ചത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ വിജയിച്ചത്. അത്ര എളുപ്പമായിരുന്നില്ല ബ്രസീലിന്റെ ഇന്നത്തെ വിജയം. പന്ത് കൈവശം വെക്കാൻ കഴിഞ്ഞു എങ്കിലും വെനിസ്വേലക്ക് എതിരെ അധികം അവസരങ്ങൾ ഉണ്ടാക്കാൻ ബ്രസീലിനായില്ല.

അവസാനം 66ആം മിനുട്ടിൽ ബ്രസീലിന്റെ ഒരു ക്രോസ് ഫർമീനോയുടെ കാലിൽ എത്തുക ആയിരുന്നു. എളുപ്പത്തിൽ പന്ത് വലയിലേക്ക് എത്തിക്കാൻ ഫർമീനോയ്ക്ക് ആയി. ഈ വിജയത്തോടെ ബ്രസീലിന് 3 മത്സരങ്ങളിൽ ഒമ്പത് പോയിന്റായി. ബ്രസീൽ തന്നെയാണ് ഒന്നാമത് നിൽക്കുന്നതും. അടുത്ത മത്സരത്തിൽ ഉറുഗ്വേയെ ആണ് ബ്രസീൽ നേരിടേണ്ടത്.

Advertisement