വമ്പന്മാരെ മറികടന്ന് ഇസ്രായേലി യുവതാരം ഓസ്കാറിനെ സ്വന്തമാക്കി സാൽസ്ബെർഗ്

20230124 194430

ഇസ്രായേൽ അത്ഭുത താരമായി വിശേഷിപ്പിക്കുന്ന ഓസ്കാർ ഗ്ലുഖിനെ ആർബി സാൽസ്ബെർഗ് ടീമിൽ എത്തിച്ചു. ഏഴ് മില്യൺ യൂറോയാണ് കൈമാറ്റ തുക. മക്കാബി റ്റെൽ അവീവിൽ നിന്നാണ് ഗ്ലുഖ് യൂറോപ്പിലെ ഏറ്റവും വലിയ ടാലന്റ് ഫാക്ടറികളിൽ ഒന്നിലേക്ക് ചേക്കേറുന്നത്.

യൂറോപ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പിലെ പ്രകടനം താരത്തെ യൂറോപ്പിലെ വമ്പന്മാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ബാഴ്‌സലോണ, ബറൂസിയ ഡോർട്മുണ്ട്, ഉദിനീസ്, ബെൻഫിക എന്നീ ടീമുകൾ താരത്തിന് പിറകെ ഉണ്ടായിരുന്നു. മക്കാബി റ്റെൽ അവീവിൽ നേരത്തെ പ്രവർത്തിച്ചിട്ടുള്ള ജോർഡി ക്രൈഫിന്റെ സാന്നിധ്യവും താരത്തെ എത്തിക്കാൻ ബാഴ്‌സക്ക് മുൻതൂക്കം നൽകും എന്നാണ് കരുതിയത്. എന്നാൽ സമീപ കാലത്ത് വമ്പൻ താരങ്ങളെ വാർത്തെടുത്തിട്ടുള്ള സാൽസ്ബെർഗിലേക്ക് ചേക്കേറാൻ ആയിരുന്നു മധ്യനിര താരത്തിന്റെ തീരുമാനം. മക്കാബി റ്റെൽ അവീവ് ടീമിനായി ഇതിവരെ മുപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗ്ലിഖ്. ഇത്തവണ അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടീം ഓഫ് ദ് ടൂർണമെന്റിലും താരം ഇടംപിടിച്ചിരുന്നു.