ക്ലബിനെ തിരികെ നേർവഴിയിൽ ആക്കാൻ ബെംഗളൂരു എഫ് സി, ഹൈദരാബാദിന്റെ പരിശീലകനെ സ്വന്തമാക്കാൻ ശ്രമം

Picsart 23 01 24 20 02 30 546

ബെംഗളൂരു എഫ് സി അവരുടെ മോശം കാലത്തിൽ നിന്ന് കരകയറാനുള്ള ചുവടുകൾ എടുത്തു തുടങ്ങുന്നു. അടുത്ത സീസണിലേക്കായി ഹൈദരാബാദ് എഫ് സി പരിശീലകൻ മനോലോ മാർക്കസിനെ ബെംഗളൂരുവിൽ എത്തിക്കാൻ ആണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. മനോലോ മാർക്കസിന് ബെംഗളൂരു എഫ് സി രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി khelnow റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു 23 01 24 20 02 41 771

ഹൈദരബാദ് എഫ് സിയെ കഴിഞ്ഞ സീസണിൽ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ കോച്ചാണ് മനോലോ. അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇനിയും 5 മത്സരങ്ങൾ ശേഷിക്കെ തന്നെ ഹൈദരാബാദ് എഫ് സി പ്ലേ ഓഫ് ഉറപ്പിച്ചും കഴിഞ്ഞു.

ലീഗ് നടക്കുന്നത് കൊണ്ട് തന്നെ ഈ സീസൺ അവസാനിച്ചതിനു ശേഷമെ മനോലോയും ഒരു തീരുമാനം എടുക്കു. ഇപ്പോൾ ഹൈദരാബാദിന്റെയും കോച്ചിന്റെയും പൂർണ്ണ ശ്രദ്ധ ഐ എസ് എൽ ഷീൽഡിനായുള്ള പോരാട്ടത്തിലാണ്.