കൊൽക്കത്ത ഫുട്ബോൾ ലീഗ്; പീർലസിന് വീണ്ടു ജയം

Newsroom

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലസ് ജയം തുടരുന്നു. കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച പീർലസ് ഇന്ന് ടോളി അഗ്രഗാമിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പീർലസിന്റെ ജയം. ക്രോമയും ഹിരാൽ മൊണ്ടാലും ആന്റണി വോൾഫും നേടിയ ഗോളുകളാണ് പീർലസിന് ജയം നേടിക്കൊടുത്തത്.

ഇന്നത്തെ ജയത്തോടെ ഈസ്റ്റ് ബംഗാളിന് തൊട്ടു പിറകിൽ എത്തി പീർലസ്. പീർലസിന് 9 മത്സരങ്ങളിൽ നിന്ന് 19 പോയന്റ് ആണ് ഇപ്പോ ഉള്ളത്. 9 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് 20 പോയന്റുമാണ്. 23 പോയ്യന്റുള്ള ബഗാന് ആണ് ഒന്നാമത്.