ഒമാനെതിരായ പരാജയം ഒരുപാട് സങ്കടം നൽകുന്നതാണ് എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഒമാന്റെ ഭാഗ്യമാണ് അവരെ വിജയിപ്പിച്ചത് എന്ന് സ്റ്റിമാച് പറഞ്ഞു. അവരെ അഭിനന്ദിക്കുന്നു പക്ഷെ ഭാഗ്യം കൊണ്ട് മാത്രമാണ് അവർ വിജയിച്ചത് എന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു. ഇന്ത്യൻ താരങ്ങൾ അവർക്ക് നൽകാനാവുന്നത് മുഴുവൻ നൽകി. അതുകൊണ്ട് തന്നെ അവരെയും അഭിനന്ദിച്ചെ മതിയാകു എന്ന് സ്റ്റിമാച് പറഞ്ഞു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇന്ന് ഒരു പുതിയ ഇന്ത്യൻ ടീമിനെ കണ്ടു കാണും എന്നും ഒമാനെ പോലെ കരുത്തരായവരെ വരെ വിറപ്പിക്കാൻ ഈ പുതിയ ഇന്ത്യക്ക് ആകും എന്നും സ്റ്റിമാച് പറഞ്ഞു. ആദ്യ പകുതിയിൽ തന്നെ മത്സരം വിജയിക്കാനുള്ള അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു. പക്ഷെ അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്നത് വിനയായി. അദ്ദേഹം പറഞ്ഞു. ഒമാനെതിരെ വിജയിച്ചിരുന്നു എങ്കിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കാൻ ഇന്ത്യക്ം ആകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഒരു ഗോളിന് മുന്നിട്ട് നിന്നിരുന്ന ഇന്ത്യ അവസാന 8 മിനുട്ടിൽ രണ്ട് ഗോൾ വഴങ്ങി പരാജയപ്പെടുകയായിരുന്നു.