സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ 18 വയസ്സുകാരനായ സെന്റർ ബാക്ക് എമാൻ കൊസ്പോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറന്റീന ധാരണയിലെത്തി. 2024–25 സീസണിൽ കാറ്റലൻ ക്ലബ്ബിന്റെ അണ്ടർ 19 ടീമിൽ കൊസ്പോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അൽഫ്രെഡോ പെഡുല്ലയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ദശലക്ഷം യൂറോയിൽ താഴെയാണ് കൈമാറ്റത്തുക. കരാറിന്റെ ഭാഗമായി ബാഴ്‌സലോണയ്ക്ക് ഒരു സെൽ-ഓൺ ക്ലോസ് നിലനിർത്തിയിട്ടുണ്ട്. ബൈ-ബാക്ക് ക്ലോസിനെക്കുറിച്ച് പരാമർശമില്ലെങ്കിലും അന്തിമ കരാറിൽ വൈ ബാക്ക് ക്ലോസോ സെൽ ഓൺ ക്ലൊസോ ബാഴ്സലോണ വെക്കും.
കഴിഞ്ഞ സീസണിൽ യുവേഫ യൂത്ത് ലീഗിൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെടെ 12 മത്സരങ്ങളിൽ കളിച്ച കൊസ്പോ, തന്റെ ശാന്തതയും ഫിസിക്കൽ സ്കില്ലുകൾ കൊണ്ടും സ്കൗട്ടുകളെ ആകർഷിച്ചിരുന്നു. ഫിയോറന്റീന ഈ യുവതാരത്തെ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.