ഖത്തറിലേക്കുള്ള ഘാന ടീം എത്തി, ഇനാകി വില്യംസ് ടീമിൽ

Nihal Basheer

Picsart 22 11 15 01 01 06 169
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനുള്ള ഘാന ടീം പ്രഖ്യാപിച്ചു. മുൻനിര താരങ്ങൾക്കൊപ്പം അടുത്തിടെ ഘാന ടീമിനോടൊപ്പം ചേർന്ന മുൻ സ്പാനിഷ് താരം ഇനാകി വില്യംസ് ടീമിൽ ഇടം പിടിച്ചപ്പോൾ ഒന്നാം കീപ്പർ ആയിരുന്ന വോല്ലാകൊട്ടിനെ പരിക്ക് മൂലം ഉൾപ്പെടുത്താൻ ആയില്ല.

ബ്രൈറ്റൻ താരം ലാംപ്റ്റെയും സതാംപ്ടണിന്റെ സാലിസുവും ലെസ്റ്ററിന്റെ അമർടെയും അണിനിരക്കുന്ന പ്രതിരോധത്തിലേക്ക് ജോസെഫ് ഐഡൂ, ഡെനിസ് ഓടോയ്, റീഡിങ്ങിന്റെ അബ്ദുൽ റഹ്മാൻ ബാബ എന്നിവരും എത്തും.

Picsart 22 11 15 01 01 20 981

തോമസ് പാർടെയും ആന്ദ്രേ അയ്യൂവും ലെൻസിന്റെ സലിസ് അബ്ദുൽ സമദും ഉൾപ്പെട്ട മധ്യനിരക്ക് കരുത്തു പകരാൻ അയാകസിന്റെ യുവതാരം മുഹമ്മദ് കുദുസ് എത്തും. സീസണിൽ ടീമിനായി ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയ താരമാണ് കുദുസ്. മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന ക്രിസ്റ്റൽ പാലസ് താരം ജോർഡാൻ അയ്യുവിനൊപ്പം ഇനാകി വില്യംസ് എത്തുന്നത് തന്നെയാണ് ഇത്തവണത്തെ പ്രത്യേകത. ബിൽബാവോയുടെ കുന്തമുനയായ ഇനാകി, കഴിഞ്ഞ സെപ്റ്റംബറിലാണ് ടീമിനായി അരങ്ങേറിയത്. സഹോദരൻ നിക്കോ വില്യംസ് സ്പാനിഷ് ടീമിൽ ഇടം കണ്ടെത്തിയിരുന്നു.