സന്തോഷ വാർത്ത, അബ്ദൽഹക് നൗരി മെച്ചപ്പെടുന്നു, കുടുംബത്തെ തിരിച്ചറിഞ്ഞ് തുടങ്ങി

- Advertisement -

അയാക്സിന്റെ യുവതാരം അബ്ദൽഹക് നൗരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി വാർത്തകൾ‌. താരം ഈ മാസം തുടക്കം മുതൽ കുടുംബാംഗങ്ങളെ തിരിച്ചറിയാൻ തുടങ്ങിയെന്നും അവർ സംസാരിക്കുന്നതിന് പ്രതികരിക്കാൻ തുടങ്ങിയതായുമാണ് വിവരങ്ങൾ. നൗരിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

കഴിഞ്ഞ സീസണ് മുന്നോടിയായി പ്രീ സീസൺ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ നൗരിയെ തളർത്തുകയായിരുന്നു. മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. ഒരാളുടെ സഹായം കൂടാതെ ചലിക്കാൻ വരെ കഴിയാതെ ദുഖകരമായ അവസ്ഥയിലായിരുന്നു അവസാന കുറെ മാസങ്ങളായി നൗരി. സംസാരിക്കാനോ തന്റെ കുടുംബത്തെ തിരിച്ചറിയാനോ വരെ നൗരിക്ക് കഴിഞ്ഞിരുന്നില്ല.

തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിടപറയേണ്ടിയും വന്നിരുന്നു നൗരിക്ക്. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

Advertisement