മുൻ ഈസ്റ്റ് ബംഗാൾ സെന്റർ ബാക്ക് ഇനി നെറോക്കയിൽ

- Advertisement -

മുൻ ഈസ്റ്റ് ബംഗാൾ സെന്റർ ബാക്കായ എഡ്വാർഡോ ഫെരേര ഇനി നെറോക എഫ് സിക്ക് കളിക്കും. 34കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് നെറോക സ്വന്തമാക്കിയിരിക്കുന്നത്‌. ഇത് എഡ്വാർഡോയുടെ മൂന്നാമത്തെ ഐലീഗ് ക്ലബാണ്. മുമ്പ് ഈസ്റ്റ് ബംഗാളിനായും അതിനു മുമ്പ് മോഹൻ ബഗാനായും എഡ്വാർഡോ കളിച്ചിട്ടുണ്ട്. 2015ൽ പൂനെ സിറ്റിക്ക് കളിച്ചു കൊണ്ടായിരുന്നു എഡ്വാർഡോയുടെ ഇന്ത്യയിലേക്കുള്ള വരവ്.

ബ്രസീലിയൻ വംശജനായ എഡ്വാർഡോ ഗുനിയയുടെ ദേശീയ താരമാണ്. നിരവധി പ്രമുഖ ബ്രസീലിയൻ ക്ലബുകളിലൂടെയാണ് എഡ്വാർഡോ തന്റെ കരിയർ അരംഭിച്ചത്. ബ്രസീലിലെ പ്രമുഖ ക്ലബുകളായ ഫ്ലമിംഗോ, കൊറിന്ത്യൻസ്, ഫ്ലുമിനെൻസ്, ഗ്രീമിയോ എന്നീ ക്ലബുകൾക്കൊക്കെ എഡ്വാർഡോ കളിച്ചിട്ടുണ്ട്.

Advertisement