മുംബൈ സിറ്റിയുടെ നാലാം വിദേശതാരം ബ്രസീലിൽ നിന്ന്

- Advertisement -

മുംബൈ സിറ്റി പുതിയ സീസണായുള്ള നാലാം വിദേശ താരത്തെ സ്വന്തമാക്കി. ബ്രസീലിയൻ ഫോർവേഡായ റാഫേൽ ബാസ്റ്റോസാണ് മുംബൈയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. 33കാരനായ താരം ഒരു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. പോർച്ചുഗീസ് ക്ലബായ ബ്രാഗ, കുവൈറ്റ് ക്ലബാാ കുവൈറ്റ് എസ് സി, സൈദി ക്ലബായ അൽ നാസർ തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ‌ സീസണിൽ ബ്രസീലിയൻ ക്ലബായ സി ആർ ബിക്കായിരുന്നു ബൂട്ടുകെട്ടിയത്‌. 2015ൽ സീരി എ ക്ലബായ ഫിഗറിയൻസിനായും കളിച്ചിട്ടുണ്ട്. മുംബൈക്ക് ഇതോടെ നാലു വിദേശ താരങ്ങളായി. മാർകോ, ലൂസിയൻ ഗോവനും, മാറ്റിയാസ് മിറാബാഹെ എന്നിവരെയും മുംബൈ സിറ്റി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്‌.

Advertisement