ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. 3-0 എന്ന സ്കോറിനായിരുന്നു ജയം. 2020-21 സീസണിന് ശേഷം ആദ്യമായാണ് അവർ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പ്ലേഓഫിൽ ഇടം നേടുന്നത്.

നെസ്റ്റർ ആൽബിയച്ച്, ജിതിൻ എംഎസ്, അലാഇദ്ദീൻ അജറൈ എന്നിവർ ആണ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. റയാൻ എഡ്വേർഡ്സ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തായതോടെ അവരുടെ പോരാട്ടം അവസാനിച്ചു. ഈ വിജയത്തോടെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 23 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റിലെത്തി, ഈ സീസണിൽ ഏഴാം തവണയും ക്ലീൻ ഷീറ്റ് നിലനിർത്തുകയും അർഹമായ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.