തകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ

ഈ വർഷത്തെ ലോകകപ്പിനായി ഇതുവരെ‌ ഇറങ്ങിയ കിറ്റുകളിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ കിറ്റായി മാറുകയാണ് നൈജീരിയയുടെ കിറ്റ്. ഇന്നലെയാണ് നൈജീരിയ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കിയത്. 1994ൽ ആദ്യമായി ലോകകപ്പിന് എത്തിയപ്പോൾ നൈജീരിയ അണിഞ്ഞിരുന്ന കിറ്റിലേക്കുള്ള മടക്കമാണ് പുതിയ കിറ്റ്.


വെള്ളയും പച്ചയും നിറത്തിലുള്ള ഹോം കിറ്റും പച്ച നിറത്തിലുള്ള എവേ കിറ്റുമാണ് നൈജീരിയ ലോകകപ്പിൽ അണിയുക. നൈക് ആണ് കിറ്റ് ഒരുക്കിയത്. മാർച്ചിൽ പോളണ്ടിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആകും ആദ്യമായി നൈജീരിയ ഈ കിറ്റ് അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫിലിപ്പൈന്‍സിനു പിന്നാലെ മാലിദ്വീപിനെയും തകര്‍ത്ത് ഇന്ത്യന്‍ പുരുഷന്മാര്‍
Next articleറഫറിക്ക് ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പേടി; റഫറിയെ വിമർശിച്ച് ചെന്നൈ കോച്ച്