നെയ്മറിന് വീണ്ടും പരിക്ക്, ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല

Newsroom

Picsart 23 10 18 07 52 04 827
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആണ് നെയ്മറിന് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എ സി എൽ ഇഞ്ച്വറി ആണെന്ന് ഫുട്ബോൾ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു‌. അങ്ങനെ എങ്കിൽ ഈ സീസണിൽ നെയ്മർ ഇനി കളിക്കുന്ന കാര്യം സംശയമാണ്. നെയ്മർ ഇന്ന് കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

നെയ്മർ 23 10 18 07 52 17 317

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്‌. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കുൻ ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാൻ ആയി നെയ്മർ ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്കും ഈ വാർത്ത തിരിച്ചടിയാണ്‌.