അടുത്ത് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്മിത്തിന് സാധിക്കും

അടുത്ത ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ ഒരാളെ നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയുമായി ടിം പെയിന്‍. സ്റ്റീവന്‍ സ്മിത്തിന് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കാനാകുമെന്ന് പെയിന്‍ വ്യക്തമാക്കി. മുമ്പ് ഓസ്ട്രേലിയയെ നയിച്ച താരമാണ് സ്റ്റീവന്‍ സ്മിത്ത് അതിനാല്‍ തന്നെ ടെസ്റ്റില്‍ പുതിയ ക്യാപ്റ്റനെയോ അല്ലെങ്കില്‍ ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറുവാന്‍ തീരുമാനിച്ചാലോ ഉള്ള ആദ്യ നിര്‍ദ്ദേശം അത് സ്റ്റീവന്‍ സ്മിത്താണെന്ന് ടിം പെയിന്‍ പറഞ്ഞു.

സാന്‍ഡ് പേപ്പര്‍ വിവാദത്തോടെ ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്മിത്തിന് നഷ്ടമായ ശേഷം ടിം പെയിനാണ് ടീമിനെ ടെസ്റ്റില്‍ നയിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ആരോണ്‍ ഫിഞ്ച് നയിക്കുവാന്‍ തുടങ്ങി. സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ്, അലെക്സ് കാറെ, മാര്‍നസ് ലാബൂഷാനെയും പാറ്റ് കമ്മിന്‍സുമാണ് ഓസ്ട്രേലിയയെ നയിക്കുവാന്‍ സാധ്യതയുള്ള താരങ്ങള്‍ എന്നും ടിം പെയിന്‍ വ്യക്തമാക്കി.

Previous article“മെസ്സിക്ക് പോലും നെയ്മറിന്റെ അത്ര കഴിവില്ല”
Next articleഷെയിൻ വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ടീമിൽ സൗരവ് ഗാംഗുലി ക്യാപ്റ്റൻ