ബ്രസീൽ – അർജന്റീന പോരിൽ മെസ്സി കളിക്കാത്തത് ഫുട്ബോളിന്റെ നഷ്ടം – നെയ്മർ

ഇന്ന് നടക്കുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നില്ല എന്നത് ഫുട്ബോളിന് നഷ്ടവും നാണക്കേടും ആണെന്ന് ബ്രസീലിയൻ താരം നെയ്മർ. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നും മെസ്സി കളിച്ചിരുന്നില്ല. അതിൽ വിഷമം ഉണ്ടെന്ന് നെയ്മർ പറഞ്ഞു. മെസ്സി കളിക്കാതിരിക്കുന്നത് ഫുട്ബോളിനും തന്നെ പോലുള്ള ഫുട്ബോളിനെ സ്നേഹിക്കുന്നവർക്കും നഷ്ടമാണെന്ന് നെയ്മർ പറഞ്ഞു.

മെസ്സിക്ക് ഫുട്ബോൾ കളിക്കാൻ കഴിയുന്ന കാലത്തോളം പരമാവധി ആ പ്രതിഭയെ ലോകഫുട്ബോൾ ആസ്വദിക്കേണ്ടതായുണ്ട്. താനടക്കമുള്ളവർ മെസ്സിയുടെ ആരാധകരാണെന്നും നെയ്മർ പറഞ്ഞു. മെസ്സി കൂടുതൽ മത്സരം കളിക്കുന്നത് ഫുട്ബോൾ ആസ്വാദകർക്ക് കൂടുതൽ സന്തോഷം നൽകുമെന്നും നെയ്മർ പറഞ്ഞു.

ഇന്ന് ജിദ്ദയിൽ വെച്ചാണ് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നത്.

Previous articleസ്റ്റുവര്‍ട് ലോയ്ക്ക് വിലക്ക്
Next articleഏഴു യുവതാരങ്ങളെ ലോണിൽ അയച്ച് ചെന്നൈയിൻ എഫ് സി