ഏഴു യുവതാരങ്ങളെ ലോണിൽ അയച്ച് ചെന്നൈയിൻ എഫ് സി

ചെന്നൈയിൻ എഫ് സിയുടെ ഏഴു യുവതാരങ്ങൾ ഈ സീസണിൽ ലോണടിസ്ഥാനത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖ ക്ലബുകളിൽ കളിക്കും. 21വയസ്സിന് താഴെ ഉള്ള ചെന്നൈയിൻ റിസേർവ് ടീമുകളുടെ ഭാഗമായിരുന്നു ഏഴു താരങ്ങളാണ് ലോണിൽ മറ്റു ടീമുകളിൽ എത്തുന്നത്. ഏഴു താരങ്ങളിൽ അഞ്ചു താരങ്ങൾ എ ഐ എഫ് എഫിന്റെ യുവ ഐലീഗ് ക്ലബായ ഇന്ത്യൻ ആരോസിലാകും കളിക്കുക.

ഗോൾകീപ്പർ സാമിക്, റൈറ്റ് ബാക്ക് ഐമോൾ, ഈ സീസണിൽ ചെന്നൈയിനിൽ എത്തിയ റഹീം അലി, ദീപക് ടംഗ്റി, അഭിജിറ്റ്ജ് സർകാർ എന്നിവരാണ് ഇന്ത്യൻ ആരോസിൽ ലോണിൽ പോകുക. ചെന്നൈയിൻ ബി ടീമിംറ്റെ ക്യാപ്റ്റനായിരുന്നു പ്രസോൺജിത് ചക്രവർത്തി മൊഹമ്മദൻസിലാകും കളിക്കുക. കൊൽക്കത്ത ഫുട്ബോൾ ലീഗിനായി മൊഹമ്മദൻസിൽ എത്തിയ പ്രൊസൺജിത് അവിടെ പരിശീലകരുടെ വിശ്വാസം നേടിയെടുത്തിരുന്നു‌. അത് ലോൺ തുടരാൻ പ്രൊസൊൺജിതിനെ സഹായിച്ചു.

യുവ സ്ട്രൈക്കർ ബൊറിങ്ദവോ ബോഡോ ആണ് മറ്റൊരു ലോണി. ബോഡോ കേരളത്തിന്റെ അഭിമാന ക്ലബായ ഗോകുലം എഫ് സിയിലാണ് കളിക്കുക.

Previous articleബ്രസീൽ – അർജന്റീന പോരിൽ മെസ്സി കളിക്കാത്തത് ഫുട്ബോളിന്റെ നഷ്ടം – നെയ്മർ
Next articleവമ്പന്‍ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍, ചായയ്ക്ക് തൊട്ട് മുമ്പ് വീണ് ഫകര്‍ സമന്‍