നെയ്മറിന് ശസ്ത്രക്രിയ ആവശ്യമില്ല, ആശ്വാസ വാർത്തയുമായി പി എസ് ജി

Sports Correspondent

കോപ്പ അമേരിക്കകായുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ ഫിറ്റ്നസ് കാര്യത്തിൽ നിർണായക വാർത്ത പുറത്ത് വിട്ട് താരത്തിന്റെ ക്ലബ്ബ് പി എസ് ജി. കാലിൽ പരിക്കേറ്റ താരത്തിന് 4 ആഴ്ചത്തെ വിശ്രമം മാത്രം മതിയെന്നാണ് ക്ലബ്ബ് അറിയിച്ചത്. ഇതോടെ പ്രീ സീസണിൽ താരം ടീമിന് ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പായി.

 

കോപ്പ അമേരിക്കക്ക് മുന്നോടിയായി ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിന് ഇടയിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. ഇതോടെ താരം കോപ്പ അമേരിക്ക കളിക്കില്ലെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ഇതോടെയാണ് പി എസ് ജി ബ്രസീലിലേക് സ്വന്തം മെഡിക്കൽ സംഘത്തെ അയച്ചത്. നെയ്മറിന് പകരക്കാരനായി വില്ലിയനെ ബ്രസീൽ ടീമിൽ എടുത്തിരുന്നു.