നെയ്‌മറിൻ്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ സാൻ്റോസ് റെഡ് ബുൾ ബ്രാഗാൻ്റിനോയ്‌ക്കെതിരെ ക്വാർട്ടർ ഫൈനലിക് 2-0ന്റെ വിജയം ഉറപ്പിച്ചു. ഇതോടെ അവർ പോളിസ്റ്റ സെമിഫൈനലിൽ അവരുടെ സ്ഥാനം ഉറപ്പിച്ചു. ബ്രസീൽ താരം ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ആണ് സാന്റോസിന് ലീഡ് നൽകിയത്. ഷ്മിറ്റ് രണ്ടാം ഗോളിലൂടെ വിജയവും ഉറപ്പിച്ചു.

അൽ ഹിലാലിൽ നിന്ന് നെയ്‌മർ സാൻ്റോസിൽ എത്തിയത് മുതൽ മികച്ച ഫോമിലാണ്. നെയ്മറിന്റെ തിരിച്ചുവരവിന് ശേഷം സാന്റോസ് അപരാജിതരായി തുടരുകയാണ്. 6 സ്റ്റാർട്ടിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും, 4 മാൻ ഓഫ് ദ മാച്ച് അവാർഡുകളും നെയ്മർ സാന്റോസിൽ സ്വന്തമാക്കി.
പോളിസ്റ്റ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തി സാൻ്റോസ് ഇതിനകം തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. കൊറിന്ത്യസ്, പാൽമേറാസ് എന്നിവരും സെമിഫൈനലിൽ എത്തി. ഇനി ഒരു ക്വാർട്ടർ പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്.