നെയ്മറിനെതിരെ വിമർശനവുമായി സ്പാനിഷ് പരിശീലകൻ ഡെൽ ബോസ്കെ. ബ്രസീൽ താരം നെയ്മർ മികച്ച കളിക്കാരനും സൂപ്പർ സ്റ്റാറുമൊക്കെ ആണെന്നും എന്നാൽ താൻ ഒരു ക്ലബ് ആയിരുന്നു എങ്കിലും ഒരിക്കലും നെയ്മറിനെ വാങ്ങില്ല എന്ന് ഡെൽ ബോസ്കോ പറഞ്ഞു. നെയ്മറിന്റെ സ്വഭാവം ആണ് പ്രശ്നമെന്നും ഡെൽ ബോസ്കോ പറഞ്ഞു. ഒരു ക്ലബിൽ എത്ര വലിയ താരമായാലും ടീമിനോട് ഇണങ്ങില്ല എങ്കിൽ പിന്നെ ആ താരം ടീമിൽ ഉണ്ടായിട്ട് കാര്യമില്ല അദ്ദേഹം പറഞ്ഞു.
ഇതിന് ഉദാഹരണമാണ് ബെയ്ല്. ബെയ്കിന്റെ കഴിവിനെ ആരും എതിർക്കില്ല. പക്ഷെ സിദാൻ ബെയ്ലിനെ വിൽക്കണം എന്ന് പറയുന്നുണ്ട് എങ്കിൽ അതിനു കാരണം താരം ടീമുമായി ഇണങ്ങുന്നില്ല എന്നാണ്. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ ഡെൽ ബോസ്കോ പറഞ്ഞു. മാർസെലോ, ക്രൂസ്, മോഡ്രിച്, റൊണാൾഡോ എന്നിവരാണ് റയൽ മാഡ്രിഡിന്റെ അടുത്ത കാലത്തെ വിജയങ്ങളിൽ പ്രധാനികൾ എന്നും റൊണാൾഡോ പോയതോടെ റയൽ പിറകോട്ട് പോയി എന്നും ഡെൽ ബോസ്കോ പറഞ്ഞു.