നെയ്മറിനെ വാങ്ങാൻ ബാഴ്സക്ക് താല്പര്യമില്ല എന്ന് സാവി

Newsroom

Picsart 23 06 08 16 32 31 258
Download the Fanport app now!
Appstore Badge
Google Play Badge 1

നെയ്മർ ബാഴ്സലോണയിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി സാവി. നെയ്മറിനെ സൈൻ ചെയ്യാൻ ഒരു പ്ലാനും ബാഴ്സക്ക് ഇല്ല പരിശീലകൻ സാവി പറഞ്ഞു. ഈ അഭ്യൂഹങ്ങൾ എവിടെ നിന്ന് വരുന്നതാണ് എന്ന് അറിയില്ല. ഞങ്ങളുടെ പദ്ധതിയിൽ നെയ്മർ ഇല്ല. നെയ്മറിനെ തനിക്ക് ഇഷ്ടമാണ് പക്ഷെ ഞങ്ങൾ ഇപ്പോൾ നെയ്മറിനെ പോലൊരു താരത്തെ അല്ല നോക്കുന്നത്. സാവി പറഞ്ഞു ‌

Picsart 23 06 08 12 05 00 204

നെയ്മർ ബാഴ്സലോണയിലേക്ക് വരാൻ താല്പര്യപ്പെടുന്നുണ്ട് എന്നും അതിനായി നെയ്മർ തന്റെ വേതനം കുറക്കാൻ വരെ തയ്യാറാണ് എന്നുമായി അഭ്യൂഹങ്ങൾ. സാവിയുടെ പ്രതികരണത്തോടെ നെയ്മർ ബാഴ്സലോണയിലേക്ക് എന്ന അഭ്യൂഹങ്ങൾ അവസാനിക്കുകയാണ്. ബാഴ്സയിലേക്ക് അല്ല എങ്കിലും നെയ്മർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി വിടാൻ ശ്രമിക്കും.