ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക് വില്ലനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ച്വറി താരത്തെ വീണ്ടും പുറത്തിരുത്തും. 3 മാസത്തോളം നെയ്മർ പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്. അൽ ഹിലാൽ തന്നെ ഈ വാർത്ത സ്ഥിരീകരിച്ചു.

ഒരു വർഷം നീണ്ട എസിഎൽ ഇഞ്ച്വറി മാറി കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വെറും രണ്ടാം മത്സരത്തിൽ തന്നെ മറ്റൊരു പരുക്കിന്റെ തിരിച്ചടി നേരിടേണ്ടു വരികയായിരുന്നു. അൽ-ഹിലാലിൻ്റെ എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സബ്ബായി എത്തിയ നെയ്മർ 87-ാം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ടു.
.
മത്സരശേഷം, പരിക്ക് നിസ്സാരമാണെന്ന് നെയ്മർ ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. എന്നാൽ പുതിയ വാർത്തകൾ അത്ര തൃപ്തികരമല്ല. നെയ്മർ ഇനു ജനുവരിയിൽ മാത്രമെ പരിശീലനം പുനരാരംഭിക്കുകയുള്ളൂ.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)