ന്യൂയോർക്ക് എഫ് സിക്ക് എതിരെയും മെസ്സി കളിക്കില്ല

Newsroom

നാൾവ് പുലർച്ചെ നടക്കുന്ന ന്യൂയോർക്ക് എഫ്‌സിക്കെതിരായ ഇൻ്റർ മിയാമിയുടെ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും. മെസ്സി പരിക്കിൽ നിന്ന് ഇനിയും സുഖം പ്രാപിച്ചിട്ടില്ല. നേരത്തെ എൽ സാൽവഡോറിനും കോസ്റ്റാറിക്കയ്ക്കുമെതിരായ അർജൻ്റീനയുടെ രണ്ട് മത്സരങ്ങൾ 36 കാരനായ താരത്തിന് പരിക്ക് കാരണം നഷ്ടമായിരുന്നു.

മെസ്സി 24 01 30 01 43 20 511

ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമി വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മെസ്സി പെട്ടെന്ന് തിരിച്ചുവരാൻ ആകും ആരാധകർ ആഗ്രഹിക്കുന്നത്. ബുധനാഴ്ച മോണ്ടെറെയ്‌ക്കെതിരായ അവരുടെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിന് മെസ്സി ഇറങ്ങും എന്നാണ് ഇപ്പോൾ പ്രതീക്ഷ‌.