ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി സ്പോൺസർ

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്പോൺസറായി എം.പി.എൽ സ്പോർട്സ്. ഇന്ന് ബി.സി.സി.ഐ ആണ് ഓസ്‌ട്രേലിയൻ പര്യടനം മുതൽ എം.പി.എൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസറാവുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഇത് പ്രകാരം ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സിയാവും അണിയുക.

മൂന്ന് വർഷത്തെ കരാറിലാണ് എം.പി.എൽ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസറാവുന്നത്. ഇന്ത്യൻ പുരുഷ ടീമിനെ പുറമെ വനിത ടീമിന്റെയും അണ്ടർ 19 ടീമിന്റെയും ജേഴ്സി സ്പോൺസർ എം.പി.എൽ ആവും 2016 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസറായിരുന്ന നൈക്കി കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് ബി.സി.സി.ഐ പുതിയ സ്‌പോൺസറെ തേടിയത്.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ജേഴ്‌സി സ്പോൺസർ എം.പി.എൽ ആണ്. കൂടാതെ അയർലണ്ട്, യു.എ.ഇ എന്നീ ക്രിക്കറ്റ് ബോർഡുകളുടെ പ്രധാന സ്പോൺസർ കൂടിയാണ് എം.എപി.എൽ.

Advertisement